ന്യൂഡൽഹി: ചട്ടം ലംഘിച്ച് കേരള ഹൗസിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മിറ്റി കൂടിയ വിഷയത്തിൽ റസിഡന്റ് കമ്മിഷണറോട് യൂത്ത് കോൺഗ്രസ് വിശദീകരണം തേടി. രാഷ്ട്രീയ പാർട്ടികളും അനുബന്ധ സംഘടനകളും പ്രധാന കോൺഫറൻസ് ഹാളിൽ പരിപാടി നടത്താൻ പാടില്ലെന്നിരിക്കെ 28ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മിറ്റി കേരള ഹൗസിൽ കൂടിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ഇതേത്തുടർന്ന് ഡൽഹി യൂത്ത് കോൺഗ്രസ് വക്താവ് വിനിത് തോമസ്, ഡൽഹി യൂത്ത് കോൺഗ്രസ് ഗവേഷണ വിഭാഗം കോ-ഓർഡിനേറ്റർ അരുൺ കൃഷ്ണൻ ചങ്ങനാശേരി, സംസ്ഥാന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് എസ്. ദർശൻ തുടങ്ങിയവരാണ് റസിഡന്റ് കമ്മീഷണറെ കണ്ട് വിശദീകരണം തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |