ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൈദ്യുതി നിരക്കിൽ യൂണിറ്റിന് മൂന്നു രൂപ കുറയ്ക്കാൻ ചരൻജിത് സിംഗ് ഛന്നി സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത 11 ശതമാനം വർദ്ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അധികാരത്തിലേറിയാൽ ഡൽഹിയിലേതുപോലെ വൈദ്യുതി സൗജന്യമാക്കുമെന്ന് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു.
വൈദ്യുതി നിരക്കിൽ കുറവു വരുത്തുന്നത് ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി ഛന്നി പറഞ്ഞു. നിരക്ക് സൗജന്യമാക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |