ന്യൂഡൽഹി: രാജ്യത്ത് ഓരോ ദിവസവും 31 കുട്ടികൾ സ്വയം ജീവനൊടുക്കുന്നുവെന്ന് ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. മുൻവർഷങ്ങളിലേത് അപേക്ഷിച്ച് കുട്ടികളിലെ ആത്മഹത്യനിരക്കിൽ വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്, 2018ൽ 9,413 കുട്ടികൾ ആത്മഹത്യചെയ്തപ്പോൾ 2019ൽ അത് 21 ശതമാനത്തിന്റെ വർദ്ധനയോടെ 9,613ലെത്തി. എന്നാൽ 2020 ആയതോടെ 18 ശതമാനം വർദ്ധിച്ച് 11,396ലെത്തി. ഇതിൽ 5,392 പേർ ആൺകുട്ടികളും 6,004 പേർ പെൺകുട്ടികളുമാണ്. കുടുംബപ്രശ്നങ്ങൾ (4,006), പ്രണയനൈരാശ്യം (1,337), അസുഖങ്ങൾ (1,327) തുടങ്ങിയവയാണ് ആത്യമഹത്യ ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |