മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ 14 ദിവസത്തേയ്ക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദേശ്മുഖിനെ കസ്റ്റഡിയിൽ വിട്ട് തരണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബയ് കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ച കോടതി അദ്ദേഹത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത് ദേശ്മുഖിന് ജാമ്യാപേക്ഷ നൽകാൻ സഹായകമാകും. 19 വരെ അദ്ദേഹം കസ്റ്റഡിയിൽ തുടരും.
അതേസമയം, ചോദ്യം ചെയ്യലിനോട് ദേശ്മുഖ് സഹകരിക്കുന്നില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |