ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കൈവശം നിലവിൽ 15.69കോടിയിൽ അധികം(15,69,46,111) വാക്സിൻ ഡോസുകൾ ലഭ്യമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതുൾപ്പെടെ 116.54കോടിയിലധികം(1,16,54,44,605) വാക്സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറിയത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇന്നലെ വരെ നൽകിയത് 107.92കോടി ഡോസുകൾ.
അതിനിടെ 10,929പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കേരളത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്യാതിരുന്ന നിന്നുള്ള 314 അടക്കം 392 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
കൊവിഡ് കേസുകളിൽ കേരളം( 6,580), തമിഴ്നാട്(875), മഹാരാഷ്ട്ര(802), പശ്ചിമബംഗാൾ(763), മിസോറാം(513) സംസ്ഥാനങ്ങളാണ് മുന്നിൽ. 12,509പേർ രോഗമുക്തരായി.നിലവിൽ 1,46,950പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 255ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |