SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.27 PM IST

ഉഗാണ്ടയിലേക്ക് കേന്ദ്രമന്ത്രി മുരളീധരൻ

v-muraleedharan

ന്യൂഡൽഹി: ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ യാത്ര തിരിച്ചു. ഇന്ന് മുതൽ 15 വരെയാണ് സന്ദർശനം. ഉഗാണ്ടയുടെ വിദേശകാര്യ മന്ത്രി ജനറൽ ജെ. ജെ. ഒഡോംഗോയുമായും സ്പീക്കർ ജേക്കബ്ബ് ഔലാനിയയുമായും മന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉഗാണ്ടൻ പ്രസിഡന്റ് യോവേരി കഗുട്ട മുസെവേനിയെയും സന്ദർശിക്കും. ഉഗാണ്ടയിലെ വ്യാപാര സമൂഹവുമായും ഇന്ത്യൻ സമൂഹവുമായും സംവദിക്കും.

14, 15 തിയതികളിലായി നടക്കുന്ന റുവാണ്ടൻ സന്ദർശനത്തിനിടെ പ്രഥമ ഇന്ത്യാ –റുവാണ്ട ജോയിന്റ് കമ്മിഷൻ യോഗത്തിൽ ഉഗാണ്ടയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. വിൻസെന്റ് ബിറൂട്ടക്കൊപ്പം വി. മുരളീധരൻ സഹ അദ്ധ്യക്ഷനാകും. റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെയെയും സന്ദർശിക്കും. ഭാരത സർക്കാരിന്റെ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യ- റുവാണ്ട സംരംഭകത്വ വികസന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്യും. കിഗാലിയിലെ വംശഹത്യാ സ്മാരകവും സന്ദർശിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, V MURALIDHARAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.