ജയ്പൂർ: രാജസ്ഥാനിൽ ബാർമർ ജില്ലയിലെ പച്പദ്രയിൽ സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ച് ബസ് പൂർണമായും കത്തിയമർന്നു.12 പേർ പൊള്ളലേറ്റ് മരിച്ചു. 22 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ ബാർമർ-ജോദ്പൂർ ദേശീയ പാതയിലാണ് സംഭവം.
ബലോത്രയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ പാഞ്ഞുവന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസിൽ തീപടർന്നു.
പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് തീ അണച്ചത്. 25 പേരാണ് ബസിലുണ്ടായിരുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |