ന്യൂഡൽഹി: പ്രശസ്ത ബംഗാളി നടി ശ്രബന്തി ചാറ്റർജി ബി.ജെ.പി വിട്ടു. സംസ്ഥാനത്തിൻ്റെ വികസനത്തിൽ ബി.ജെ.പി ആത്മാർത്ഥത കാട്ടുന്നില്ലെന്നാരോപിച്ചാണ് രാജി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ചേർന്ന ശ്രബന്തി ചാറ്റർജി ബെഹ്ല പശ്ചിം മണ്ഡലത്തിൽ മത്സരിച്ചിരുന്നു. തൃണമൂൽ സ്ഥാനാർത്ഥിയോട് 50,884 വോട്ടുകൾക്ക് പരാജയപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സിനിമ - സീരിയൽ മേഖലയിൽ നിന്നും കലാരംഗത്ത് നിന്നുമായി നിരവധിപ്പേരാണ് ബി.ജെ.പിയിലെത്തിയത്. മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തിയതോടെ താരമൂല്യമുള്ള പലരും പാർട്ടി വിടുന്നത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |