ഭോപ്പാൽ: പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമ്മിക്കണമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല.
മദ്ധ്യപ്രദേശിലെ സാഗർ സർവകലാശാല അധികൃതരോടാണ് ഹോസ്റ്റൽ നിർമ്മിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഡോ. ഹരിസിംഗ് ഗൗർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പശുപഠന-ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പശുക്കളെ പരിപാലിക്കാൻ ആഗ്രഹമുള്ളവർക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അവരെ സഹായിക്കാനായി പശുക്കളെ താമസിപ്പിക്കാൻ ഹോസ്റ്റൽ നിർമ്മിക്കണമെന്നുമാണ് രൂപാല പറഞ്ഞത്. ഹോസ്റ്റൽ മാതൃകയിൽ പശുക്കളുടെ സംരക്ഷണത്തിനായി സർവകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണം. സർക്കാരും താനും ഇതിൽ സഹകരിക്കാൻ തയ്യാറാണെന്നും ഇത് സംസ്ഥാനത്ത് പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ സമാനമായ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |