ന്യൂഡൽഹി: സതേൺ സോണൽ കൗൺസിൽ യോഗം ഇന്ന് തിരുപ്പതിയിൽ നടക്കും. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക, കേരളം, കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. മുഖ്യമന്ത്രിമാരും പങ്കെടുത്തേക്കുമെന്നാണ് സൂചന.
സോണൽ കൗൺസിൽ ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തിൽ അദ്ധ്യക്ഷനാകും. ആന്ധ്ര മുഖ്യമന്ത്രിയായ വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയാണ് കൗൺസിലിന്റെ വൈസ് ചെയർമാൻ. 1957 ൽ രൂപം കൊണ്ട അഞ്ച് സോണൽ കൗൺസിലുകളിലൊന്നായ സതേൺ സോണൽ കൗൺസിലിന്റെ 29ാ മത് യോഗമാണ് ഇന്ന് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |