SignIn
Kerala Kaumudi Online
Thursday, 25 April 2024 12.42 PM IST

സൈനിക കേന്ദ്രത്തിന് സമീപം ഗ്രനേഡാക്രമണം

v

പത്താൻകോട്ട്​: പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക കേന്ദ്രത്തിന്​ സമീപം അജ്ഞാതരുടെ ഗ്രനേഡാക്രമണം. ദീരുപുളിലെ സൈന്യത്തിന്റെ ത്രിവേണി ഗേറ്റിന്​ മുന്നിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായതെന്ന് പ്രതിരോധസേന വൃത്തങ്ങൾ അറിയിച്ചു. ആളപായമില്ല. ഒരു വിവാഹ പാർട്ടി കേന്ദ്രത്തിന് മുന്നിലൂടെ കടന്നു പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ പൊലീസ്​ സ്ഥലത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ വരികയാണെന്നും ചെക്​പോസ്റ്റുകളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു. ഗ്രനേഡിന്റെ ചില ഭാഗങ്ങൾ സംഭവസ്ഥലത്ത്​ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​​. കേസിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HAND GRENADE ATTACK NEAR ARMY’S CANTONMENT IN PATHANKO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.