ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ മരിച്ചു. അടുത്തടുത്ത മൂന്ന് വീടുകൾ തകർന്നു. കുട്ടിയടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 6.45 ഓടെയാണ് അപകടം.
സേലത്തെ കരിങ്കൽ പെട്ടി പാണ്ഡുരംഗൻ വിറ്റൽ റോഡിലാണ് സംഭവം. വീട്ടിൽ പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടം ഉണ്ടായ വീടും തൊട്ടടുത്തുള്ള രണ്ട് വീടും തകർന്ന് നിലം പതിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ അഞ്ചുപേരെ സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |