SignIn
Kerala Kaumudi Online
Thursday, 25 April 2024 1.41 AM IST

പാർലമെന്റ് സമ്മേളനം: സോണിയയയുടെ വസതിയിൽ ഇന്ന് യോഗം

parliament-of-india

ന്യൂഡൽഹി: ഈമാസം ഒടുവിൽ തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും തന്ത്രങ്ങളും ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്ന് യോഗം ചേരും. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുകയാണെങ്കിലും കർഷകരുടെ മറ്റാവശ്യങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കാത്തതും ഇന്ധന വിലവർദ്ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും പാർലമെന്റിൽ ഉയർത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് കരുത്തു കൂട്ടാൻ തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും ഡൽഹിയിലുണ്ട്.

അതിനിടെ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി 28ന് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാക്കളെ അഭിസംബോധന ചെയ്യുന്നുണ്ട്. രാജ്യസഭാ ഉപാദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIAMENT OF INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.