ജയ്പൂർ: നടി കത്രീന കൈഫിന്റെ കവിളുകൾ പോലെ വേണം റോഡുകൾ നിർമ്മിക്കാനെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ച രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിംഗ് ഗൂഡ വിവാദത്തിലായി. സ്വന്തം മണ്ഡലമായ ഉദയപൂർവാടിയിൽ പൊതുയോഗത്തിനിടെ മന്ത്രി നടത്തിയ പരാമർശത്തിന്റെ വീഡിയോ വൈറലായി.
പ്രദേശത്തെ റോഡുകൾ നന്നാക്കണമെന്ന് ഗ്രാമവാസികളിൽ ചിലർ രാജേന്ദ്ര സിംഗിനോട് ആവശ്യപ്പെട്ടു. തുടർന്നാണ്, യോഗത്തിൽ പങ്കെടുക്കാനെത്തിയ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയർക്ക് മന്ത്രി വിചിത്രനിർദ്ദേശം നൽകിയത്. 'എന്റെ മണ്ഡലത്തിൽ, റോഡുകൾ നിർമ്മിക്കേണ്ടത് കത്രീനാ കൈഫിന്റെ കവിളുകൾ പോലെയാകണമെന്നായിരുന്നു' മന്ത്രിയുടെ വാക്കുകൾ.
മന്ത്രിയുടെ വാക്കുകൾ ആളുകൾ ആരവത്തോടെ സ്വീകരിച്ചതിന് പിന്നാലെ, മന്ത്രി പരാമർശം ആവർത്തിച്ചു. ഇതാദ്യമായല്ല റോഡുകളെ നടിമാരുടെ കവിളുകളുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ നേതാക്കൾ പരാമർശം നടത്തുന്നത്. 2005ൽ ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവും സമാന പ്രസ്താവന നടത്തിയിരുന്നു. ബിഹാറിലെ റോഡുകൾ നടി ഹേമ മാലിനിയുടെ കവിളുളോളം മിനുസമുള്ളതാക്കുമെന്നായിരുന്നു ലാലുവിന്റെ വാക്കുകൾ.
കഴിഞ്ഞ ദിവസം രാജസ്ഥാനിൽ അധികാരമേറ്റ പുതിയ 15 മന്ത്രിമാരിലൊരാളാണ് ഗൂഡ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |