ചെന്നൈ: ഒരു കിലോ തക്കാളിയുമായെത്തുന്നവർക്ക് ഒരു കിലോ ചിക്കൻ ബിരിയാണി സൗജന്യമായി നൽകി ചെന്നൈയിലെ ആമ്പൂർ ബിരിയാണിക്കട. കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തെ ഹോട്ടലിൽ ഇതോടെ ആൾത്തിരക്കായി. പക്ഷേ, തക്കാളി നൽകി ബിരിയാണി വാങ്ങാനല്ല, മറിച്ച് കടയിലെ മറ്റൊരു ഓഫറിനായിരുന്നു ഡിമാന്റേറെയും. രണ്ട് ചിക്കൻ ബിരിയാണി വാങ്ങുന്നവർക്ക് അര കിലോ തക്കാളിയും ഫ്രീ എന്ന വാഗ്ദാനമാണ് ജനങ്ങളെ കൂടുതൽ ആകർഷിച്ചത്.
ചെന്നൈയിൽ തക്കാളിയുടെ വില കിലോയ്ക്ക് 150 രൂപയായി വർദ്ധിച്ച സാഹചര്യത്തിലാണ് വ്യത്യസ്തമായ പ്രതിഷേധവുമായി കടയുടമ രംഗത്തെത്തിയത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു ഓഫർ.
തക്കാളിക്ക് വില കുടുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ചൊവ്വാഴ്ച മാത്രമായി ഇത്തരമൊരു സൗജന്യ വില്പന നടത്തിയതെന്ന് കടയുടമ ജ്ഞാനവേൽ പറഞ്ഞു. രാവിലെ മുതൽ കടയ്ക്കു മുന്നിൽ ആളുകളുടെ നീണ്ടനിരയായിരുന്നു. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയായിരുന്നു ഓഫർ കച്ചവടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |