#അന്താരാഷ്ട്ര യാത്രക്കാർക്കായി പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇന്നലെ അർദ്ധരാത്രി പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാന ആരോഗ്യ വിദഗ്ദ്ധരുടെയും വിമാനത്താവളം, തുറമുഖം ഹെൽത്ത് ഓഫീസർമാരുടെയും ലാൻഡ് ബോർഡർ ക്രോസിംഗ് ഓഫീസർമാരുടെയും യോഗം ഉടൻ ചേരണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
# അന്താരാഷ്ട്ര വിമാനയാത്രക്കാർ കണക്ഷൻ ഫ്ലൈറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യരുത്.
# ഐ.സി.യു, ഓക്സിജൻ കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണം.
# ഓക്സിജൻ സിലിണ്ടറുകൾ, മരുന്ന് വിതരണം ശക്തമാക്കണം.
# വീടുകളിൽ എത്തി വാക്സിൻ നൽകുന്നതുൾപ്പെടയുള്ള നടപടികൾ വേഗത്തിലാക്കണം. അടുത്ത 31ഓടെ ഒരു ഡോസ് വാക്സിനെങ്കിലും എല്ലാവർക്കും ലഭ്യമായെന്ന് ഉറപ്പാക്കണം.
# പ്രതിദിന നിരീക്ഷണം ശക്തിപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |