SignIn
Kerala Kaumudi Online
Friday, 19 April 2024 5.16 PM IST

ലക്ഷദ്വീപ് കപ്പലിൽ തീപിടിത്തം

കൊച്ചി:ലക്ഷദ്വീപിലെ യാത്രക്കപ്പലായ എം.വി. കവരത്തിയുടെ എൻജിൻ റൂമിൽ തീപിടിച്ചു. തീ അണച്ചെങ്കിലും കപ്പൽ നിയന്ത്രണം വിട്ട് കുറച്ചുനേരം കടലിൽ ഒഴുകിയത് ആശങ്ക സൃഷ്ടിച്ചു. കപ്പലിനോ യാത്രക്കാർക്കോ അപകടമില്ല.

കവരത്തിയിൽ നിന്ന് 29 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. തീ ഉടൻ അണച്ചെങ്കിലും വൈദ്യുതി പൂർണമായി നിലച്ചതോടെ മുന്നോട്ട് നീങ്ങാൻ കഴിയാതെ കപ്പൽ കടലിൽ കുടുങ്ങി. എ.സിയും ഫാനുകളും പ്രവർത്തിക്കാത്തത് യാത്രക്കാരെ വിഷമിപ്പിച്ചു.

322 യാത്രക്കാരും 85 ജീവനക്കാരുമുണ്ടായിരുന്നു. ദ്വീപ് നിവാസികളായിരുന്നു യാത്രക്കാർ. കപ്പലിൽ നിന്ന് കവരത്തിയിൽ സന്ദേശം ലഭിച്ചതോടെ കോറൽ എന്ന കപ്പലും കോസ്റ്റ് ഗാർഡ് കപ്പലും രക്ഷാപ്രവർത്തനം നടത്തി. കപ്പൽ കെട്ടിവലിച്ച് ആന്ത്രോത്തിലേക്ക് കൊണ്ടുപോയതായി ദ്വീപ് ഭരണകൂടം അറിയിച്ചു.

കൊച്ചിയിൽ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട കപ്പൽ ഇന്നലെ രാവിലെ കവരത്തിയിലെത്തി അന്ത്രോത്ത് വഴി കൽപ്പേനിയിലേക്ക് പോവുയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FIRE IN SHIP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.