ന്യൂഡൽഹി: ത്രിപുരയിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ഹർജിയിൽ ത്രിപുര ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം.
'ഞങ്ങൾ അന്ന് ഇടപെട്ടത് സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കാൻ വേണ്ടിയാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. ഫലവും പ്രഖ്യാപിച്ചു. സവിശേഷ സാഹചര്യത്തിലായിരുന്നു ഞങ്ങൾ അന്ന് വാദം കേട്ടത്. ആ വിഷയങ്ങൾ സുപ്രീംകോടതി കൈകാര്യം ചെയ്തു. ഇനി ത്രിപുര ഹൈക്കോടതിയെ സമീപിക്കാൻ ഞങ്ങൾ അനുവാദം നൽകുന്നു." ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |