യങ്കോൺ: മ്യാൻമറിന്റെ മുൻ സ്റ്റേറ്റ് കൗൺസിലറും സമാധാന നൊബേൽ സമ്മാന ജേതാവുമായ ആംഗ് സാൻ സൂ ചി (76)യ്ക്ക് നാല് വർഷത്തെ തടവുശിക്ഷ വിധിച്ച് പട്ടാള ഭരണകൂടം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ശിക്ഷ. അതേസമയം, സൂ ചിയുടെ ശിക്ഷാ കാലാവധി സൈന്യം രണ്ട് വർഷമാക്കി കുറച്ചെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിവിധ കുറ്റങ്ങൾ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ വിധിയാണ് പ്രത്യേക കോടതി ഇന്നലെ പ്രഖ്യാപിച്ചത്. മറ്റ് കേസുകളിലും സൂ ചിക്കെതിരായി കോടതി ഉത്തരവ് പുറത്ത് വന്നാൽ അവർക്ക് വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |