SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.29 PM IST

പഞ്ചാബ് തിരഞ്ഞെടുപ്പ്: അംബികാ സോണിക്ക് ഏകോപന ചുമതല

ambika-sony

ന്യൂഡൽഹി: മുതിർന്ന നേതാവ് അംബികാ സോണിയെ അടുത്ത വർഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പ് ഏകോപന സമിതി അദ്ധ്യക്ഷയായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചു. പഞ്ചാബ് നേതാക്കളായ സുനിൽ ഝാക്കറിനെ പ്രചാരണ സമിതിയുടെയും പ്രതാപ് സിംഗ് ബാജ്‌വയെ പ്രകടന പത്രിക സമിതിയുടെയും അദ്ധ്യക്ഷൻമാരായും നിയമിച്ചു.

മുതിർന്ന നേതാവ് അജയ് മാക്കൻ അദ്ധ്യക്ഷനും ചന്ദൻ യാദവ്, കൃഷ്‌ണ അല്ലാവരു എന്നിവർ അംഗങ്ങളായും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി, പി.സി.സി അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു, എ.ഐ.സി.സിയിൽ സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഹരീഷ് ചൗധരി, സുനിൽ ഝാക്കർ, പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാർ എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങളായുമുള്ള സ്ഥാനാർത്ഥി നിർണയ സമിതിക്കും രൂപം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AMBIKA SONY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.