ന്യൂഡൽഹി: ഇന്നലെ പുതിയ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ ഒമിക്രോൺ കേസുകളുടെ എണ്ണം 38 ആയി.
ദക്ഷിണാഫ്രിക്കയിൽ നിന്നും നാഗ്പൂരിലെത്തിയ 40കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു.കെയിൽ നിന്നും അബുദാബി വഴി കൊച്ചിയിലെത്തിയ ആൾക്കും രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും ചാണ്ഡീഗഡിലെ ബന്ധുക്കളെ കാണാനെത്തിയ 20കാരനും അയർലൻ്റിൽ നിന്നും വിശാഖപട്ടണത്ത് എത്തിയ ആൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 18 പേർക്കാണ് രോഗബാധയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |