വാഷിംഗ്ടൺ: വൈറ്റ്ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസ് (പി.പി.ഒ) മേധാവിയായി ഇന്ത്യൻ വംശജൻ ഗൗതം രാഘവനെ നിയമിച്ചു. ഈ പദവി വഹിച്ചിരുന്ന കാതറിൻ റസൽ യുനിസെഫ് മേധാവിയായി നിയമിതയായതോടെയാണിത്. 2020 മുതൽ പ്രസിഡന്റിനൊപ്പം വൈറ്റ്ഹൗസ് ഉപമേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഗൗതം പുതിയ വ്യക്തിയല്ലെന്നും അതിനാൽ സമ്മർദ്ദമില്ലാതെ വൈറ്റ്ഹൗസിന്റെ എല്ലാ പ്രവർത്തനവും നിയന്ത്രിക്കാൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബൈഡൻ പറഞ്ഞു. ഒബാമയുടെ ഭരണകാലം മുതൽ ഗൗതം വൈറ്റ്ഹൗസിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യയിൽ ജനിച്ച ഗൗതം കുടുംബ സമേതം അമേരിക്കയിലെ സീറ്റിൽ മേഖലയിലേക്ക് കുടിയേറുകയായിരുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി. സ്വവർഗാനുരാഗിയായ ഗൗതം പങ്കാളിക്കും മകൾക്കും ഒപ്പം വാഷിംഗ്ടൺ ഡി.സിയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |