SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.56 AM IST

തമിഴ്നാട്ടിൽ സ്കൂൾ ടോയ്ലറ്റിന്റെ പുറംഭിത്തി ഇടിഞ്ഞു വീണു, മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

school-collapsed

ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിലെ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്കൂൾ ടോയ്‌‌ലറ്റിന്റെ പുറംഭിത്തി ഇടിഞ്ഞു വീണ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

രാവിലെ 11മണിയോടെയാണ് സംഭവം. അൻപഴകൻ (9-ാം ക്ലാസ് ), വിശ്വരഞ്ജൻ (8-ാം ക്ലാസ്), സുതേഷ് (6-ാം ക്ലാസ് ) എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 3 ലക്ഷം രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

രാവിലെ 11നുള്ള ഇന്റർവെൽ സമയത്ത് ടോയ്ലറ്റിലേക്ക് വിദ്യാർത്ഥികൾ ഓടിക്കയറുന്നതിനിടെയാണ് മുൻവശത്തെ പുറംഭിത്തി തകർന്ന് വീണത്. കോൺക്രീറ്റ് കഷ്ണങ്ങൾക്കുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തെടുത്ത് തിരുനെൽവേലി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നാലുപേരും ചികിത്സയിലാണ്.

സംഭവത്തിൽ പ്രകോപിതരായ മുതിർന്ന വിദ്യാർത്ഥികൾ സ്കൂളിന് നേരെ കല്ലെറിഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട സർക്കാർ - എയ്ഡഡ് സ്കൂളായ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്കൂളിന് 100 വർഷത്തോളം പഴക്കമുണ്ട്. സംഭവത്തിൽ പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SCHOOL COLLAPSED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.