അമൃത്സർ: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ അതിർത്തി രക്ഷാസേന വെള്ളിയാഴ്ച രാത്രി ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ചിട്ടു. അതിർത്തിയിൽ നിന്ന് 300 മീറ്റർ അടുത്തും അതിർത്തിവേലിക്ക് 150 മീറ്റർ അകലത്തിലുമാണ് ഡ്രോൺ കണ്ടത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണിന് 23 കിലോ ഭാരമുണ്ട്. 10 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ളതാണിത്.
മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഡ്രോണിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വസ്തുക്കൾ ഡ്രോൺ വഴി നിക്ഷേപിച്ചിരുന്നോ എന്ന് കണ്ടെത്താൻ സൈനികർ തെരച്ചിൽ ആരംഭിച്ചു.
ഈ വർഷം മാത്രം അതിർത്തി മേഖലയിൽ 67 തവണ ഡ്രോണുകളുടെ സഞ്ചാരം സൈന്യത്തിന്റെ
ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |