SignIn
Kerala Kaumudi Online
Thursday, 25 April 2024 5.54 AM IST

നിതി ആയോഗ് ആരോഗ്യ സൂചിക: കേരളം വീണ്ടും ഒന്നാമത്

k

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ആരോഗ്യമേഖലയിലെ പ്രകടനം വിലയിരുത്തി നിതി ആയോഗ് തയ്യാറാക്കിയ 2019-20 ലെ റാങ്കിംഗ് പട്ടികയിൽ കേരളം സമഗ്രവികസനത്തിൽ തുടർച്ചയായ നാലാം വർഷവും ഒന്നാമത് (82.20പോയിന്റ്). ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ (30.57). ചെറിയ സംസ്ഥാനങ്ങളിൽ മിസോറമും കേന്ദ്രഭരണ പ്രദേശങ്ങളിൽ ദദ്രാ നഗർ ഹവേലി - ദാമൻ ദ്യുവും ഒന്നാമതെത്തി.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 24 സൂചികകൾ അടിസ്ഥാനമാക്കിയാണ് നിതി ആയോഗ് വർഷവും റാങ്കിംഗ് പട്ടിക തയ്യാറാക്കുന്നത്. ആരോഗ്യരംഗത്തെ വളർച്ച കണക്കാക്കുന്ന സൂചികയിൽ 0.60 പോയിന്റ് നേടിയ കേരളം 12-ാമതാണ്. സമഗ്രവികസനത്തിൽ ഏറ്റവും പിന്നിലുള്ള ഉത്തർപ്രദേശ് 5.52 പോയിന്റുമായി ഇതിൽ ഒന്നാമതായി.

റാങ്കിംഗിന് അടിസ്ഥാനം:

ശിശുമരണ നിരക്ക്, ആൺപെൺ ജനനനിരക്ക്, ജനന, മരണ രജിസ്ട്രേഷൻ, ഗർഭനിരോധന ഉപാധികളുടെ ഉപയോഗം, പ്രതിരോധ കുത്തിവയ്‌പ്, ഗർഭിണികൾക്കുള്ള പരിശോധന, ആശുപത്രികളിലെ പ്രസവം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഭരണനടപടികൾ, ആരോഗ്യമേഖലയ്‌ക്കു വേണ്ടി ചെലവാക്കുന്ന തുക, ആരോഗ്യപ്രവർത്തകരുടെ ലഭ്യത, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം

ഓവറോൾ റാങ്കിംഗ്

₹വലിയ സംസ്ഥാനങ്ങൾ: 1. കേരളം(82.20) 2. തമിഴ്നാട്(72.42), തെലങ്കാന(69.96)മോശം പ്രകടനം: യു.പി(30.57), ബീഹാർ(31), മധ്യപ്രദേശ്(36.72)

₹ചെറിയ സംസ്ഥാനങ്ങൾ: 1.മിസോറാം(75.77),2. ത്രിപുര(70.16), മോശം പ്രകടനം: നാഗലാൻഡ്(27)

₹കേന്ദ്രഭരണ പ്രദേശങ്ങൾ: 1.ദദ്രാ നഗർ ഹവേലി - ദാമൻ ദ്യു(66.19), ചണ്ഡീഗഢ്(62.53)

₹മെച്ചപ്പെടുന്ന വലിയ സംസ്ഥാനങ്ങൾ:

1.ഉത്തർപ്രദേശ്(5.52), 2.അസം(4.34), 3.തെലങ്കാന(4.22).ഏറ്റവും മോശം: കർണാടക(-1.37), ഹരിയാന(0.55)

₹മെച്ചപ്പെടുന്ന ചെറിയ സംസ്ഥാനങ്ങൾ: 1. മിസോറാം(18.45), 2. മേഘാലയ(17.7).ഏറ്റവും മോശം: ഗോവ(-12.68), മണിപ്പൂർ(-5.73)

₹മെച്ചപ്പെടുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ:1.ഡൽഹി(9.68), 2. ജമ്മു കശ്മീർ(9.55.) ഏറ്റവും മോശം:ചണ്ഡിഗഡ്(-10.85)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KERALAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.