SignIn
Kerala Kaumudi Online
Thursday, 25 April 2024 11.42 AM IST

ജാർഖണ്ഡിൽ പെട്രോളിന് 25 രൂപ കുറച്ചു ആനുകൂല്യം ഇരുചക്രവാഹനക്കാർക്ക്

v

റാഞ്ചി: ഇരുചക്രവാഹനമുപയോഗിക്കുന്നവർക്കായി പെട്രോൾ വില വെട്ടിക്കുറച്ച് ജാർഖണ്ഡ് സർക്കാർ.

ഒരു ലിറ്റർ പെട്രോളിന് 25 രൂപയാണ് ജാർഖണ്ഡ് സർക്കാർ കുറച്ചിരിക്കുന്നത്. മോട്ടാര്‍ സൈക്കിൾ, സ്‌കൂട്ടർ എന്നിവയടക്കമുള്ള ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പെട്രോൾ വില കുറച്ച് നൽകുമെന്നും ജനുവരി 26 മുതൽ വിലക്കിഴിവ് പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചു.

ജാര്‍ഖണ്ഡ് സർക്കാർ ഭരണത്തിൽ രണ്ട് വർഷം തികച്ചത് ഇന്നലെയാണ്. ഇതിനോടനുബന്ധിച്ചായിരുന്നു സോറന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ജാർഖണ്ഡ് മുക്തിമോർച്ചയും കോൺഗ്രസും ആർ.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, : PETROL PRICE CUT BY MASSIVE ₹25 A LITRE IN JHARKHAND FOR TWO-WHEELERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.