SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.16 PM IST

കൊവിഡ് നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് മമത

mamata-banerjee

ന്യൂഡൽഹി : സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്ത മാസം ഗംഗാ സാഗർ മേള നടക്കാൻ പോകുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിലെ സാഗർ ദ്വീപ് സന്ദർശിക്കവെയാണ് മമതയുടെ പ്രതികരണം.

ഒമിക്രോൺ കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കണം. കേസുകൾ ഉയരുന്ന സാഹചര്യം സർക്കാർ ഗൗരവമായി തന്നെ അവലോകനം ചെയ്യുകയാണ്. സമ്പദ്‌വ്യവസ്ഥ കണക്കിലെടുത്ത് നിയന്ത്രണങ്ങളെ പറ്റി തീരുമാനമെടുക്കും. ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും മമത പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAMATA BANERJEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.