ഛണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസ് നേതാവ് ഹർപ്രമീത് കൗർ ബബ്ലയും ഭർത്താവും മുതിർന്ന കോൺഗ്രസ് നേതാവുമായ ദേവീന്ദർ സിംഗ് ബബ്ലയും ബി.ജെ.പിയിൽ ചേർന്നു. ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെയാണിത്. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ഛണ്ഡിഗഢ് എം.പി കിരൺ ഖേർ, ഛണ്ഡിഗഢ് ബി.ജെ.പി അദ്ധ്യക്ഷൻ അരുൺ സൂദ്, മുൻ അദ്ധ്യക്ഷൻ സഞ്ജയ് ഠണ്ഡൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഹർപ്രീത് വിജയിച്ചത്. കുറച്ച് കോൺഗ്രസ് കൗൺസലർമാരെയും കൊണ്ട് പാർട്ടി വിട്ടാൽ ഭാര്യക്ക് മേയർ പദവി നൽകാമെന്ന് ദേവീന്ദറിന് ബി.ജെ.പി വാഗ്ദാനം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |