ശ്രീനഗർ: ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ ഇന്നലെ അർദ്ധരാത്രി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. സോൽവ ക്രൽപോറ ചദൂര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു ഭീകരന്റെ പേര് വസിം എന്നാണെന്ന് സുരക്ഷാസേന അറിയിച്ചു.
ഭീകരരുടെ പക്കൽ നിന്ന് മൂന്ന് എ.കെ 47 തോക്കുകൾ പിടിച്ചെടുത്തു. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് കാശ്മീർ മേഖല പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ 11 ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |