പനജി : കോൺഗ്രസ് എം.എൽ.എയും മുൻ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെയ്ക്ക് (87) ആജീവനാന്ത ക്യാബിനറ്റ് മന്ത്രി പദവി നൽകാൻ തീരുമാനിച്ചതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. നിലവിൽ പൊരിയം മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ് റാണെ. മുൻ സ്പീക്കർ കൂടിയായ റാണെ ഗോവ നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയതിനോടുള്ള ആദരസൂചകമായാണ് പദവി നൽകുന്നച്.
1987 - 2007 കാലയളവിൽ 4 തവണയാണ് റാണെ ഗോവ മുഖ്യമന്ത്രിയായത്. റാണെയുടെ മകനും ബി.ജെ.പി നേതാവുമായ വിശ്വജിത് റാണെ നിലവിൽ ഗോവ ആരോഗ്യമന്ത്രിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |