SignIn
Kerala Kaumudi Online
Thursday, 25 April 2024 3.07 PM IST

പ്രകോപനവുമായി വീണ്ടും ചൈന: ഗാൽവാനിലെ കല്ലുകൾ സമ്മാനമായി നൽകും

india-china

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിൽ ഇന്ത്യയുമായുള്ള അതിർത്തി തർക്കം തുടരുന്നതിനിടെ പ്രകോപനം സ‌ൃഷ്ടിക്കുന്ന നീക്കവുമായി വീണ്ടും ചൈന. ഫെബ്രുവരി 1 മുതൽ ഗാൽവാൻ താഴ്‌വരയിൽ നിന്ന് ശേഖരിച്ച കല്ലുകൾ ചൈനീസ് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡ് സമ്മാനിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച ചാനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സിന വെയ്ബോയിൽ ഔദ്യോഗിക അക്കൗണ്ട് തുറന്ന ഡബ്ല്യിയു.ടി.സി ഒരു നോട്ടീസ് പോസ്റ്റ് ചെയ്തു. നോട്ടീസ് റീ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് ഫെബ്രുവരി 1ന് ഗാൽവൻ താഴ്‌വരയിൽ നിന്നുള്ള കല്ല് സമ്മാനമായി നൽകും എന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കമെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഗാൽവാൻ താഴ്‌വരയിൽ കല്ലുകൾ നിറഞ്ഞ പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന ചൈനീസ് സൈനികരുടെ ചിത്രവും ഒപ്പം ചൈനീസ് ഭാഷയിൽ ' മനോഹരമായ ഭൂപ്രകൃതി, ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാനില്ല " എന്ന അടിക്കുറിപ്പും നോട്ടീസിലുണ്ടായിരുന്നതായി ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA CHINA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.