ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിള പുതിയ പാർട്ടി രൂപീകരിച്ചേക്കും. ജഗനുമായി ഇടഞ്ഞുനിൽക്കുന്ന ശർമിള 2021ൽ വൈ.എസ്.ആർ തെലങ്കാനയെന്ന പാർട്ടി രൂപീകരിച്ചിരുന്നു. അയൽസംസ്ഥാനമായ ആന്ധ്രയിൽ പാർട്ടി രൂപീകരിക്കുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊരിക്കലും സംഭവിക്കാത്ത കാര്യമല്ലെന്നായിരുന്നു ശർമിളയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |