പനജി: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഗോവയിൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുന്നു. യുവമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേ ഞായറാഴ്ച കോൺഗ്രസിൽ ചേർന്നു.
ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കിൽ ലോബോയും മന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവച്ച് കോൺഗ്രസിലെത്തി. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം മത്സരിച്ചേക്കും.
ഇതിനു പുറമേ സങ്കേത് പർസേക്കർ, വിനയ് വൈങൻകർ, ഓം ചോദൻകർ, അമിത് നായിക്, സിയോൺ ഡയസ്, ബേസിൽ ബ്രാഗൻസ, നിലേഷ് ധർഗാൽക്കർ, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോൺഗ്രസിലേക്കു ചേക്കേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |