ഇംഫാൽ: കോൺഗ്രസിനെ പ്രതിസന്ധിലാക്കിക്കൊണ്ട് മുതിർന്ന നേതാവും മണിപ്പൂർ പി.സി.സി ഉപാദ്ധ്യക്ഷനും എം.എൽ.എയുമായ ചൽട്ടോൺലിൻ അമോ ബി.ജെ.പിയിൽ ചേർന്നു. പി.സി.സി പ്രസിഡന്റായിരുന്ന ഗോവിന്ദാസ് കൊന്തൗജം, കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന കോറുംഗ് താംഗ് എന്നിവർ മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയതിന് പിന്നാലെയാണിത്.
അമോയുടെ കൂറുമാറ്റം കോൺഗ്രസിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തേതന്നെ പുറത്താക്കിയതാണെന്നും പി.സി.സി അദ്ധ്യക്ഷൻ ലോകേൻ സിംഗ് പറഞ്ഞു. സംസ്ഥാന പാർട്ടിഘടകത്തിൽ കൂറുമാറ്റം രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |