SignIn
Kerala Kaumudi Online
Thursday, 25 April 2024 8.32 PM IST

സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു: സംപ്രീതി ഇനി ഗൂഗിളിൽ വാർഷിക ശമ്പളം 1.10 കോടി

google

പാട്ന: ബീഹാർ സ്വദേശിനിയായ എൻജിനിയറിംഗ് ബിരുദധാരിയ്ക്ക് ഗൂഗിളിൽ ലഭിച്ചത് മോഹശമ്പളമുള്ള ജോലി. 1.10 കോടിയാണ് സംപ്രീതി യാദവിന്റെ ഗൂഗിളിലെ വാർഷിക ശമ്പളം. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സംപ്രീതി മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഗൂഗിളിൽ ജോലി ലഭിക്കുന്നത്. മൈക്രോസോഫ്റ്റിൽ 44 ലക്ഷമായിരുന്നു വാർഷിക ശമ്പളം. ഗൂ​ഗിളിൽ ജോലി നേടുക എന്നത് സംപ്രീതിയുടെ സ്വപ്നമായിരുന്നു. ഒമ്പതു റൗണ്ടുകളായി നടത്തിയ അഭിമുഖത്തിനു ശേഷമാണ് സംപ്രീതിയെ തിരഞ്ഞെടുത്തത്. ഓരോ റൗണ്ടിലും താൻ നൽകിയ ഉത്തരങ്ങൾ ഇന്റർവ്യൂ ബോർ‍ഡിനെ സംതൃപ്തരാക്കിയെന്ന് സംപ്രീതി പറയുന്നു.

കോളേജിൽ നിന്നുള്ള പ്ലേസ്മെന്റുകൾക്ക് പുറമെ തന്റേതായ രീതിയിൽ അവസരങ്ങളെക്കുറിച്ച് സംപ്രീതി അന്വേഷിച്ചിരുന്നു. അങ്ങനെയാണ് ​ഗൂ​ഗിളിലേക്ക് ബയോഡേറ്റ അയക്കുന്നത്. ഇത്രത്തോളം ശമ്പളമുള്ള ജോലി ലഭിക്കുന്ന സ്ഥിതിക്ക് അവ കൊണ്ട് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചാലും സംപ്രീതിക്ക് ഉത്തരമുണ്ട്. ജോലി ലണ്ടനിലായതിനാൽ ജീവിതച്ചെലവ് വളരെ കൂടുതലായിരിക്കുമെന്ന് സംപ്രീതി പറയുന്നു.

ഫെബ്രുവരി പതിനാലിനാണ് സംപ്രീതി ​ഗൂ​ഗിളിൽ ജോലിയിൽ പ്രവേശിക്കുന്നത്. ബാങ്ക് ഓഫീസറാണ് സംപ്രീതിയുടെ പിതാവ് രാമശങ്കർ യാദവ്. അമ്മ ശശി പ്രഭ പ്ലാനി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ ബാങ്ക് ഓഫീസറാണ്.

ലക്ഷ്യം നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യുക പ്രധാനമാണ്. ഒരു ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ പിന്നെ അവ നേടിയെടുക്കുക എളുപ്പമാണ്

- സംപ്രീതി യാദവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GOOGLE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.