മുംബയ്: ബോളിവുഡ് സംവിധായകൻ റെമോ ഡിസൂസയുടെ ഭാര്യാ സഹോദരൻ ജേസൻ വാറ്റ്കിൻസിനെ (42) മുംബയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിൽ മാതാപിതാക്കളാണ് ജേസനെ ആദ്യം കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് ജേസന്റെ മാതാപിതാക്കൾ മരുന്ന് വാങ്ങുന്നതിനായി പുറത്തുപോയിരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |