ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതി വേണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഓരോ നിമിഷവും വിലപ്പെട്ടതാണ്. യുക്രെയിനിലെ കാർക്കോവിൽ നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ എന്ന വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായ വാർത്തയാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
സുരക്ഷിതമായ ഒഴിപ്പിക്കലിന് തന്ത്രപരമായ പദ്ധതി വേണമെന്ന് ഞാൻ ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. - രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |