മോസ്കോ : ഫേസ്ബുക്ക്, ട്വിറ്റർ, എന്നീ സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് നിരോധനമേർപ്പെടുത്തി റഷ്യ. റഷ്യൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വമ്പൻമാർക്ക് നേരെ റഷ്യയുടെ തിരിച്ചടി. വ്യാജ വാർത്തകൾ തടയാനാണ് നടപടിയെന്നാണ് റഷ്യയുടെ വിശദീകരണം. യുക്രെയിൻ അധിനിവേശത്തിന്റെ മറുപടിയായി റഷ്യൻ മാദ്ധ്യമങ്ങളായ സ്പുട്നിക്, ആർ.ടി എന്നിവയിലേക്ക് കടക്കുന്നതിനും മറ്റും ഫേസ്ബുക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് വഴി റഷ്യൻ മാദ്ധ്യമങ്ങൾ വരുമാനം നേടുന്ന മാർഗത്തിനാണ് മെറ്റ കമ്പനി തടയിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |