ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം കൂടുതൽ നിയന്ത്രണ വിധേയമായതോടെ രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ രണ്ടു വർഷത്തിനുള്ള ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം രാജ്യത്ത് 2,503 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
680 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ 36,168 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 675 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |