ന്യൂഡൽഹി: പട്ടിണിയിൽ സ്ഥാനം 101 ആകുമ്പോഴും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയിൽ ഇന്ത്യ വൈകാതെ ഒന്നാം സ്ഥാനത്തെത്തിയേക്കുമെന്ന് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ തയാറാക്കിയ ലോകത്തെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക ട്വീറ്റ് ചെയ്തായിരുന്നു രാഹുലിന്റെ പരിഹാസം.
ഈ പട്ടികയിൽ 136-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പട്ടിണി, സ്വാതന്ത്ര്യം എന്നീ സൂചികകളിലുള്ള സ്ഥാനവും രാഹുൽ ചൂണ്ടിക്കാട്ടി. ' പട്ടിണിയിൽ 101-ാം റാങ്ക്, സ്വാതന്ത്ര്യത്തിൽ 119-ാം റാങ്ക്, സന്തോഷത്തിന്റെ കാര്യത്തിൽ 136-ാം റാങ്ക്. പക്ഷേ, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയിൽ നമ്മൾ ഉടൻ ഒന്നാമതെത്തും" രാഹുൽ ട്വീറ്റ് ചെയ്തു.
ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യമെന്ന നേട്ടം തുടർച്ചയായ അഞ്ചാം തവണയും ഫിൻലാൻഡ് നിലനിർത്തി. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |