ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിൽ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി എന്നിവരും പങ്കെടുത്തു. ധാമിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ജനങ്ങൾക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ധാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |