SignIn
Kerala Kaumudi Online
Thursday, 25 April 2024 2.42 PM IST

പ്രതിസന്ധികൾക്ക് നടുവിൽ ശ്രീലങ്ക അഭയാർത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് തമിഴ്നാട്

cccc

ചെന്നൈ : അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന അഭയാർത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് തമിഴ്നാട് സർക്കാർ. രാമേശ്വരത്ത് ഇതുവരെ എത്തിയ 16 അഭയാർത്ഥികളെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചിട്ടുണ്ട്. രാജ്യത്തേക്ക് അനധികൃതമായി എത്തിയ ഇവരെ 15 ദിവസത്തേക്ക് രാമേശ്വരം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സംഘത്തിൽ കുട്ടികളടക്കം ഉള്ളതിനാൽ ജയിലിൽ അടയ്ക്കേണ്ട എന്ന നിലപാടാണ് തമിഴ്നാട് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. അഭയാ‌ർത്ഥികളെ പാർപ്പിക്കാൻ തൂത്തുക്കുടി, രാമേശ്വരം തുടങ്ങിയ തീരമേഖലകളിൽ 67 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ശ്രീലങ്കയിൽ സ്ഥിതിഗതികൾ അതിരൂക്ഷമായതിനാൽ ശ്രീലങ്കൻ വംശജർ കൂട്ടമായി തമിഴ്നാട്ടിലേക്ക് പലായനം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തീരസംരക്ഷണസേനയും തമിഴ്നാട് പൊലീസിന്റെ തീര സുരക്ഷാവിഭാഗവും രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളിൽ കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ നിന്ന് തലൈമന്നാർ വഴി ധനുഷ്‌കോടിയിലെത്താൻ മുപ്പതോളം കിലോമീറ്റർ മാത്രമാണ് ദൂരം. ഇതുവഴി ബോട്ടുമാർഗം തമിഴ്നാട്ടിലെത്തുന്ന സംഘം കടലിലൂടെ കേരളത്തിൽ വരാനും സാദ്ധ്യതയുണ്ട്. ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനും മറ്റുമായി കേരളത്തിലേക്ക് വരുന്നവരെ കണ്ടെത്തി കടൽ സുരക്ഷ ഉറപ്പാക്കാൻ സേനാ വിഭാഗങ്ങൾക്ക് പ്രത്യേക നിർദ്ദേശം നല്കിയിട്ടുണ്ട്. അതേ സമയം അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് തമിഴ്നാട്ടിൽ നിന്നുള്ള 28 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു.

 ദുരിതക്കയത്തിൽ ശ്രീലങ്കൻ ജനത

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ശ്രീലങ്കയിൽ ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതിക്ഷാമം വഷളാകുന്നു.ഊർജ്ജോത്പാതനത്തിനാവശ്യമായ ഫർണസ് ഓയിലും ഡീസലും ലഭ്യമാകാത്തത് വരും ദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. അതേ സമയം, കടബാദ്ധ്യതാ തിരിച്ചടവ് പുനഃക്രമീകരിക്കണമെന്ന ശ്രീലങ്കയുടെ അഭ്യർത്ഥന ചൈന തള്ളി.

 അഭയാർത്ഥി വിഷയത്തിൽ കേന്ദ്ര സർക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. എത്രയും വേഗം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

- എം.കെ. സ്റ്റാലിൻ, തമിഴ്നാട് മുഖ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.