ശ്രീനഗർ: ബുദ്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായ ഇഷ്താഫ് അഹമ്ദ് ധറും സഹോദരനും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടേയും സംസ്കാരം നടത്തി.
ശനിയാഴ്ച വൈകിട്ട് ധറിന്റെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് ഭീകരർ ആക്രമണം നടത്തിയത്. ധർ അടക്കം കുടുംബത്തിലെ മൂന്നു പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |