ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ 800ഒാളം ജീവൻ രക്ഷാ മരുന്നുകളുടെ വില കൂട്ടുന്നതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം. കെ. രാഘവൻ എം.പി ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. വിലവർദ്ധന സഭാനടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ബെന്നി ബെഹ്നാൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ് തുടങ്ങിയവർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ലോക്സഭാ സ്പീക്കർ ഓം ബിർള നോട്ടീസ് പരിഗണിച്ചില്ല. അതേ സമയം മലബാർ കലാപത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവിൽ നിന്ന് നീക്കംചെയ്യുന്നതിനുള്ള തീരുമാനം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം. പി. അബ്ദുസ്സമദ് സമദാനി എന്നിവർ നൽകിയ അടിയന്തര പ്രമേയ നോട്ടീസും സ്പീക്കർ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |