SignIn
Kerala Kaumudi Online
Thursday, 25 April 2024 3.31 AM IST

മകൾക്ക് വിവാഹ ചെലവിന് അർഹതയുണ്ട് - ഛത്തീസ്ഗഡ് ഹൈക്കോടതി

ftghy

ന്യൂഡൽഹി:അവിവാഹിതയായ മകൾക്ക് അവളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ചെലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. വിവാഹ ആവശ്യത്തിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് അവിവാഹിതയായ മകൾ നൽകിയ അപേക്ഷ കുടുംബകോടതി തള്ളിയതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ ജസ്റ്റിസ് ഗൗതം ഭാദുരി, ജസ്റ്റിസ് സഞ്ജയ് എസ് അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിന് മുമ്പും വിവാഹ സമയത്തും സാധാരണയായി ചെലവുകളുണ്ടാകും. അത്തരം ഘട്ടങ്ങളിൽ അവിവാഹിതരായ മക്കൾക്ക് രക്ഷിതാക്കളിൽ നിന്നും അത് ലഭിക്കാനുള്ള അവകാശമുണ്ട്‌. അതിന് നേരെ കോടതികൾക്ക് കണ്ണടക്കാനാകില്ല. ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കുട്ടിയുടെ പിതാവ് ജോലിയിൽ നിന്നും വിരമിച്ച ശേഷം 75 ലക്ഷം രൂപ ലഭിച്ചുവെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്ന് കുടുംബകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി,​ യോഗ്യതയനുസരിച്ച് തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കുടുംബകോടതിയോട് നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.