SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.24 AM IST

എൻട്രൻസ് പരീക്ഷ ഓൺലൈനാക്കില്ല: കമ്മിഷണർ

exam

തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഓൺലൈനാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എൻട്രൻസ് കമ്മിഷണർ കെ. ഇൻപശേഖർ കേരളകൗമുദിയോട് പറഞ്ഞു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ സാദ്ധ്യത പരിശോധിക്കാൻ പഠനം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താൻ കഴിവുള്ള ഏജൻസികളിൽ നിന്ന് എൻട്രൻസ് കമ്മിഷണറേറ്റ് താത്പര്യപത്രം ക്ഷണിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

എൻട്രൻസ് പരീക്ഷ ഓൺലൈനാക്കുന്നതു സംബന്ധിച്ച് ഏറെക്കാലമായി ആലോചനയുണ്ട്. ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന പരീക്ഷ പിഴവില്ലാതെ ഓൺലൈനിൽ നടത്താനാവുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ദേശീയ, സംസ്ഥാന തലത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തി പരിചയമുള്ള ഏജൻസികൾക്ക് അവരുടെ സാങ്കേതിക സംവിധാനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകും. എൻട്രൻസ് പരീക്ഷ ഓൺലൈനാക്കണമെങ്കിൽ പ്രോസ്‌പെക്ടസ് ഭേദഗതിയടക്കം വേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ENTRANCE EXAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.