ന്യൂഡൽഹി: ഡി.എം.കെയുടെ പുതിയ ഡൽഹി ഓഫീസ് 'അണ്ണാ കലൈഞ്ജർ അറിവാലയം' തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ദീൻദയാൽ ഉപാദ്ധ്യായ മാർഗിൽ നിർമ്മിച്ച പുതിയ മൂന്നുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു.
ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരം നിർമ്മിച്ച് ദേശീയ രാഷ്ട്രീയത്തിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുകയാണ് ഡി.എം.കെ. യു.പി.എ സർക്കാരിൽ നിർണായക സ്ഥാനമുണ്ടായിരുന്നെങ്കിലും കേന്ദ്രത്തിൽ ബി.ജെ.പിയും തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയും അധികാരമുറപ്പിച്ചപ്പോൾ നിറം മങ്ങിയ പാർട്ടി പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. 23 എംപിമാരുള്ള ഡി.എം.കെ ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്. ബി.ജെ.പി വിരുദ്ധ മുന്നണിക്കായുള്ള ചർച്ചകളിൽ തൃണമൂൽ നേതാവ് മമതാ ബാനർജിക്കൊപ്പം ഡി.എം.കെയും എം.കെ. സ്റ്റാലിനും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |