ന്യൂഡൽഹി:യു.പിയിലെ ജയിലുകളിൽ മഹാമൃത്യുഞ്ജയ മന്ത്രവും ഗായത്രീ മന്ത്രവും കേൾപ്പിക്കുമെന്ന് ജയിൽ മന്ത്രി ധർമ്മവീർ പ്രജാപതി. തടവുകാരുടെ ആത്മീയമായ ശാന്തിക്കായാണിതെന്ന് മന്ത്രി പറഞ്ഞു. സനാതന രാജ്യമാണ് ഭാരതം. മന്ത്രവും പ്രാർത്ഥനയുമൊക്കെ അന്തരീക്ഷത്തെ ശുദ്ധീകരിക്കും. തടവുകാരുടെ മനശാന്തിക്ക് അത് ഗുണകരമാകും. അവരെ മികച്ച പൗരന്മാരാക്കാൻ സഹായിക്കും. ജയിലിൽ ആത്മീയ നേതാക്കളുടെ പ്രഭാഷണങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഉന്നത അധികാരികൾ നിർദ്ദേശിച്ചതനുസരിച്ച് ഇപ്പോൾ തന്നെ മഹാമൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും കേൾപ്പിക്കാറുണ്ടെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |