SignIn
Kerala Kaumudi Online
Saturday, 20 April 2024 6.15 AM IST

രാജ്യനിർമ്മിതിയിൽ എല്ലാ സർക്കാരുകൾക്കും പങ്ക്: പ്രധാനമന്ത്രി

modi

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ എല്ലാ സർക്കാരും രാജ്യത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ സർക്കാരുകളുടെയും സംഭാവനകളുടെ ജീവസ്സുറ്റ പ്രതിഫലനമാണ് ഡൽഹിയിലെ പുതിയ പ്രധാനമന്ത്രി മ്യൂസിയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള മ്യൂസിയം രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാപരമായ ജനാധിപത്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരും ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. അവരെ ഓർക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ പ്രയാണത്തെ അറിയുന്നതിനു തുല്യമാണ്. മ്യൂസിയം സന്ദർശിക്കുമ്പോൾ മുൻ പ്രധാനമന്ത്രിമാരുടെ സംഭാവനകൾ, അവരുടെ പശ്ചാത്തലം, അവരുടെ പോരാട്ടങ്ങൾ, സൃഷ്ടികൾ എന്നിവ പരിചിതമാകും.

പല പ്രധാനമന്ത്രിമാരും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അത് അഭിമാനം നൽകുന്നു. ദരിദ്ര കർഷക കുടുംബങ്ങളിൽനിന്ന് നേതാക്കൾ പ്രധാനമന്ത്രി പദത്തിലെത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. സാധാരണക്കാർക്കും ജനാധിപത്യത്തിലെ ഉന്നത പദവി കൈവരിക്കാമെന്നത് യുവാക്കൾക്ക് ആത്മവിശ്വാസമേകുന്നു. മ്യൂസിയം യുവതലമുറയ്ക്കു മികച്ച അനുഭവം സമ്മാനിക്കും. സ്വതന്ത്ര ഇന്ത്യയുടെ സുപ്രധാന നിമിഷങ്ങളെ അടുത്തറിയുന്നത് അവരുടെ തീരുമാനങ്ങളെയും സ്വാധീനിക്കും.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന സമയത്ത് മ്യൂസിയം മഹത്തായ പ്രചോദനമായി മാറും.
ഓരോ കാലഘട്ടത്തിലും തലമുറയിലും ജനാധിപത്യത്തെ കൂടുതൽ ആധുനികവത്ക്കരിക്കാനും ശാക്തീകരിക്കാനുമുള്ള തുടർ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഏവരെയും ഉൾക്കൊള്ളുന്ന ഇന്ത്യൻ സംസ്‌കാരത്തിന്റെ തനിമ ജനാധിപത്യത്തിലും ആധുനികവത്ക്കരണവും പുതിയ ചിന്തകളും സ്വീകരിക്കാൻ പ്രചോദനം നൽകും.

മ്യൂസിയത്തിന്റെ ലോഗോ ആയ ധർമ്മചക്രമേന്തിയ ജനതയുടെ കൈകൾ 25 വർഷത്തെ ഇന്ത്യയുടെ വികസനത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സ്വയം പ്രവേശന ടിക്കറ്റ് എടുത്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി മ്യൂസിയം ഉദ്ഘാടനം ചെയ്‌തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PRADANMANTHRI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.