ചണ്ഡിഗഡ് : പഞ്ചാബിൽ എല്ലാ വീടുകൾക്കും ജൂലായ് 1 മുതൽ മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. .മുഖ്യമന്ത്രിയായി ഒരു മാസത്തിനു ശേഷമാണ് ഭഗവന്തിന്റെ പ്രഖ്യാപനം. ജനങ്ങളെ തേടി ഒരു ശുഭവാർത്ത എത്തുമെന്ന് മാൻ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ഈ നയം പ്രഖ്യാപിച്ചത്.
പഞ്ചാബിൽ നിലവിൽ പട്ടികജാതിക്കാർ, പിന്നോക്കക്കാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ, സ്വാതന്ത്ര്യസമര സേനാനികൾ എന്നിവർക്ക് മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കില്ലെന്നും കർഷകർക്ക് സൗജന്യ വൈദ്യുതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് സർക്കാരിന്റെ തീരുമാനത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിനന്ദിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |